യു​വ​ത​ല​മു​റ ഉ​മ്മ​ൻ​ചാ​ണ്ടി​യെ മാ​തൃ​ക​യാ​ക്ക​ണം: വി.​ഡി. സ​തീ​ശ​ൻ
Friday, July 26, 2024 6:41 AM IST
പൂ​വാ​ർ: ജ​ന​ങ്ങ​ളെ എ​ന്നും സേ​വി​ച്ചി​രു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യെ യു​വ​ത​ല​മു​റ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

ഉ​മ്മ​ൻ​ചാ​ണ്ടി ജ​ന​ങ്ങ​ളെ സേ​വി​ക്കു​ക​യും ആ​ൾ​ക്കൂ​ട്ട​ത്തി​നു മു​ന്നി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട ത്തുകയും ചെയ്തിരുന്നു. ഇ​ന്തോ-​അ​റ​ബ് ഫ്ര​ണ്ട്ഷി​പ്പ് സെ​ന്‍റർ പു​റ​ത്തി​റ​ക്കി​യ "ഉ​മ്മ​ൻ​ചാ​ണ്ടി ഓ​ർ​മ​യി​ലൂ​ടെ' എ​ന്ന ല​ഘു ഗ്ര​ന്ഥ​ത്തിന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ കൃ​പ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ബ​ഷീ​ർ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ​കോ​പ്പി ദു​ബാ​യി​ലെ സ്മൂ​ത്ത് ക​മ്പ​നി ചെ​യ​ർ​മാ​നും ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​മാ​യ പു​ഷ്പം സൈ​മ​ൺ ഏ​റ്റു​വാ​ങ്ങി.​

ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ്രീ​ഡ​സൈ​മ​ൺ, വെ​മ്പാ​യം ക​രീം, നാ​സ​ർ മ​ഞ്ചേ​രി, പുത്ത​ൻ​പാ​ലം ന​സീ​ർ, എം. ​മു​ഹ​മ്മ​ദ് മാ​ഹീ​ൻ, അ​ശ്വ​ധ്വ​നി ക​മാ​ലു​ദീ​ൻ, പ്ര​ദീ​പ് മ​ധു, സാ​ബു കോ​ട്ട​പ്പു​റം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.