സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ്കൂളിൽ സ്കൂൾ പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്‌ഷൻ ന​ട​ത്തി
Friday, July 26, 2024 6:41 AM IST
തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കി ക​വ​ടി​യാ​ർ സാ​ൽ​വേ​ഷ​ൻ ആ​ർ​മി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​ൻ ന​ട​ത്തി.

‌പൂ​ർ​ണ​മാ​യും ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യിരുന്നു തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​മാ​സം എ​ട്ടി​ന് ഇ​ല​ക്‌ ഷ​ൻ പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം, പ​ത്രി​ക സ​മ​ർ​പ്പ​ണം, പ​ത്രി​ക പി​ൻ​വ​ലി​ക്ക​ൽ, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, പ്ര​ച​ാര​ണം തു​ട​ങ്ങി പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും സ്കൂ​ൾ ഇ​ല​ക്ഷ​നി​ൽ പാ​ലി​ച്ചി​രു​ന്നു.


ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര്, ചി​ഹ്നം തു​ട​ങ്ങി വി​വി​പാ​റ്റ് ഉ​ൾ​പ്പെ​ടെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ പ്രി​സൈ​ഡിം​ഗ്, പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യി.

അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ​ക്ക് ഇ​ല​ക‌്ഷ​ൻ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യും വി​ദ്യാ​ർ​ഥി​ക​ൾ ചു​മ​ത​ല​യേ​റ്റു. സാ​മൂ​ഹ്യ​ശാ​സ്ത്ര, ലി​റ്റി​ൽ കൈ​റ്റ് ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ലക്‌ഷ​ൻ പ്രോ​ഗ്രാ​മി​ന് ഹെ​ഡ്മി​സ്ട്ര​സ് ബി. ​പു​ഷ്പി​ത, അ​ധ്യാ​പ​ക​രാ​യ വി.​ടി. ജ​യ​രാ​ജ്, ഡോ. ​ബി. സ​ജീ​വ് കു​മാ​ർ, വ​ത്സ​മ്മ ചാ​ക്കോ, സാ​റാ​മ്മ ജോ​ണ്‍, വി​ല്യം സാ​മു​വേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.