സി. മോ​ഹ​ന​ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണം
Friday, July 26, 2024 6:41 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ് പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി. ​മോ​ഹ​ന​ച​ന്ദ്ര​ന്‍റെ 10-ാ​മ​ത് ച​ര​മ​വാ​ർ​ഷി​ക​ദി​നത്തി​ൽ സ​മ്മോ​ഹ​നം അ​നു​സ്മ​ര​ണം ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ൻ​കാ​ല കെഎസ്‌യു നേ​താ​ക്ക​ളു​ടെ സൗ​ഹ്യ​ദ- സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​ണ് സ​മ്മോ​ഹ​നം.

30ന് ​രാ​വി​ലെ 11 സ്റ്റാ​ച്യൂ ജം​ഗ്ഷ​നി​ലെ പൂ​ർ​ണ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ൻ ഫി​ലി​പ്പ് ഉ​ദ് ഘാ​ട​നം ചെ​യ്യും. ഭാ​ര​ത് സേ​വ​ക് സ​മാ​ജ് ദേ​ശീ​യ ചെ​യ​ർ​മാ​ൻ ബി.​എ​സ്. ബാ​ല​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ്മോ​ഹ​നം ചെ​യ​ർ​മാ​ൻ വി​തു​ര ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.