പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു
Friday, July 26, 2024 6:57 AM IST
നെ​ടു​മ​ങ്ങാ​ട് :ജ​ന​ങ്ങ​ളു​ടെ ജീ​വ​ൽ പ്ര​ശ്ന​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ക​യും, കേ​ര​ള​ത്തോ​ട് ക​ടു​ത്ത വി​വേ​ച​നം പു​ല​ർ​ത്തു​ക​യും, സം​സ്ഥാ​ന​ത്തെ കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നീ​ക്കി വ​യ്ക്കാ​റു​ള്ള വി​ഹി​ത​ത്തി​ന​പ്പു​റം പു​തു​താ​യി ഒ​ന്നും ബജറ്റിൽ കേ​ര​ള​ത്തി​ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ആ​രോ​പി​ച്ച് സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ര്യ​നാ​ട് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ധ​ർ​ണ​യം ന​ട​ത്തി . ധ​ർ​ണ സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം .​എ​സ്.​റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ഈ​ഞ്ച​പ്പു​ര സ​ന്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ണ്ണ​ൻ എ​സ്.​ലാ​ൽ, എ​ഐ​ടി​യു​സി അ​രു​വി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഉ​ഴ​മ​ല​യ്ക്ക​ൽ ശേ​ഖ​ര​ൻ, എ​ഐ​ടി​യു​സി ഹെ​ഡ് ലോ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി .​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.