"ടെ​ക്നോ​പാ​ർ​ക്കി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള തൊ​ഴി​ലി​ടം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം'
Saturday, July 27, 2024 6:50 AM IST
തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലി​ട​ങ്ങ​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം സി​എ​സ് ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ​ടി ക​ന്പ​നി​ക​ളി​ൽ അ​വ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന​തു പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്നു ടെ​ക് നോ​പാ​ർ​ക്ക് സി​ഇ​ഒ കേ​ണ​ൽ (റി​ട്ട) സ​ഞ്ജീ​വ് നാ​യ​ർ പ​റ​ഞ്ഞു.

കി​ൻ​ഫ്ര പാ​ർ​ക്ക് ആ​സ്ഥാ​ന​മാ​യു​ള്ള മാ​ജി​ക് പ്ലാ​ന​റ്റി​ന്‍റെ ഡി​ഫ​റ​ൻ​റ് ആ​ർ​ട്ട് സെ​ന്‍ററി​ന്‍റെ (ഡി​എ​സി) സാം​സ്കാ​രി​ക പ​രി​പാ​ടി​യാ​യ "യൂ​ണി​ഫൈ​ഡ് വോ​യ്സ്' ഉ​ദ് ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​ഫ​റ​ന്‍റ് ് ആ​ർ​ട്ട് സെ​ന്‍റ​റി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഗോ​പി​നാ​ഥ് മു​തു​കാ​ട് ചടങ്ങിൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ഭി​ന്ന​ശേ​ഷി​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ല്കു​ന്ന​തി​ലൂ​ടെ ക​ന്പ​നി​ക​ൾ​ക്ക് മി​ക​ച്ച പേ​രും ബി​സി​ന​സ് വ​ള​ർ​ച്ച​യും കൈ​വ​രു​മെ​ന്നു കേ​ണ​ൽ (റി​ട്ട) സ​ഞ് ജീ​വ് നാ​യ​ർ പ​റ​ഞ്ഞു.


ടെ​ക്നോ​പാ​ർ​ക്കി​ലെ ക​ന്പ​നി​ക​ൾ ധാ​രാ​ളം സി​എ​സ്ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്. സി​എ​സ്ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ക​ന്പ​നി​ക​ൾ ഗൗ​ര​വ​മാ​യി ചി​ന്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പെ​യി​ന്‍റിം​ഗ് എ​ക്സി​ബി​ഷ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ലാ​പ​ര​വും സ​ർ​ഗാ​ത്മ​ക​വു​മാ​യ ക​ഴി​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള വേ​ദി​യാ​യി.

പാ​ട്ട് , മാ​ജി​ക് ഷോ, ​മി​മി​ക്രി തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വ്യ​ത്യ​സ്ത ക​ഴി​വു​ക​ളു​ള്ള കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.