ശ​മ്പ​ളം ന​ല്‍​കിയില്ലെന്ന് പരാതി; ഇ​ട​പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​ൻ
Saturday, July 27, 2024 7:01 AM IST
വെ​ള്ള​റ​ട: ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി​ക്ക് സ്വ​കാ​ര്യ സ്ഥാ​പ​നം ശ​മ്പ​ളം ന​ല്‍​കാ​ത്ത​തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന​ന്‍റെ ഇ​ട​പെ​ട​ല്‍. കു​ടും​ബം പു​ല​ര്‍​ത്താ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക്ക് ശ​മ്പ​ളം ന​ല്‍​കാ​ത്ത കേ​സി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​യ​ത് .

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക്ക് ശ​മ്പ​ളം ന​ല്‍​കാ​ത്ത സ്വ​കാ​ര്യ ട്രാ​വ​ല്‍ സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്ന​ത്.

ന​ഗ​ര​ത്തി​ല്‍ തൈ​യ്ക്കാ​ട് പ്ര​വ​ര്‍​ത്തി​യ്ക്കു​ന്ന ട്രാ​വ​ല്‍​സ് ഉ​ട​മ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മി​ഷ​ന്‍ ആ​ക്റ്റിം​ഗ് ചെ​യ​ര്‍​പേ​ഴ്‌​സ​ണും ജു​ഡീ​ഷ​ല്‍ അം​ഗ​വു​മാ​യ കെ.​ബൈ​ജൂ​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി എ.​എ​സ്.​അ​ഭി​ജി​ത് ആ​ണ് പ​രാ​തി​ക്കാ​ര​ന്‍.


ഏ​പ്രി​ല്‍ 10 മു​ത​ല്‍ മേ​യ് ര​ണ്ടു​വ​രെ​യാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ തൈ​ക്കാ​ട് ഗ​സ്റ്റ് ഹൗ​സി​ല്‍ നി​ന്നും തു​റ​മു​ഖ​ത്തി​ലെ​ത്തി​ച്ചി​രു​ന്ന ക​രാ​ര്‍ ക​മ്പ​നി​യാ​യ ഹൈ​ന​സ് ഗ്രൂ​പ്പ് ട്രാ​വ​ല്‍​സി​ല്‍ അ​ഭി​ജി​ത് ജോ​ലി ചെ​യ്തി​രു​ന്ന​ത്. വാ​ഴി​ച്ച​ല്‍ ഇ​മ്മാ​നു​വേ​ല്‍ കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ഭി​ജി​ത്. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് കേ​സ് പ​രി​ഗ​ണി​ക്കും.