ന​ട​പ്പാ​ത കൈ​യ്യേ​റ്റം ഒ​ഴി​പ്പി​ക്കാ​ന്‍ പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്ത്
Saturday, July 27, 2024 7:01 AM IST
നേ​മം : പ്രാ​വ​ച്ച​മ്പ​ലം ജം​ഗ്ഷ​ന്‍ മു​ത​ല്‍ നേ​മം വ​രെ ന​ട​പ്പാ​ത കൈ​യ്യേ​റ്റം ഒ​ഴി​പ്പി​ക്കാ​ന്‍ പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചു. കാ​ല്‍​ന​ട​ക്കാ​രു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്കി കൊ​ണ്ടു​ന​ട​ക്കു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ള്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ൾ​ക്കും, സ്ത്രീ​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.


റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ നേ​മം പോ​ലീ​സി​നോ​ട് പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ന​ട​പ്പാ​ത കൈ​യ്യേ​റ്റ​ത്തെ സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ള്‍ പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.