പ​ന്നി​ഫാ​മി​ന്‍റെ മ​റ​വി​ൽ വ്യാ​ജവാ​റ്റ് നി​ർ​മാണം: പ്ര​തി അ​റ​സ്റ്റി​ൽ
Saturday, July 27, 2024 6:50 AM IST
നെ​ടു​മ​ങ്ങാ​ട് : പ​ന്നി​ഫാ​മിന്‍റെ മ​റ​വി​ൽ വ്യാ​ജ വാ​റ്റ് നി​ർ​മാ​ണം ന​ട​ത്തിവ​ന്നയാൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വെ​ള്ള​നാ​ട് മി​ത്രാ​നി​കേ​ത​ൻ വെ​ള്ളൂ​ർ​ക്കോ​ണ​ത്ത് പ​ന്നി​ഫാം ന​ട​ത്തി വ​ന്നി​രു​ന്ന വെ​ള്ള​നാ​ട് മി​ത്രാ​നി​കേ​ത​ൻ, വെ​ള്ളൂ​ർ​ക്കോ​ണം സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ (63) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​യാ​ളു​ടെ വീ​ടി​നു സ​മീ​പ​ത്തെ മ​ര​ച്ചീ​നി കൃ​ഷി ചെ​യ്‌​തി​രു​ന്ന പു​ര​യി​ട​ത്തി​ലാ​ണ് വ്യാ​ജ വാ​റ്റ് നി​ർ​മിച്ചു വ​ന്നി​രു​ന്ന​ത്.

വെ​ള്ള​നാ​ട് ന​ട​ക്കു​ന്ന ഉപതെരഞ്ഞെടു പ്പും ഓ​ണ​വും ല​ക്ഷ്യ​മി​ട്ടാ​ണ് വ​ൻ​തോ​തി​ൽ വ്യാ​ജ മ​ദ്യം നി​ർ​മി​ച്ച് വ​ന്നി​രു​ന്ന​ത്. ഇ​യാ​ളി​ൽ നി​ന്നും 300 ലി​റ്റ​റോ​ളം കോ​ട​യും കു​പ്പി​ക​ളി​ൽ സൂ​ക്ഷി​ച്ച​രു​ന്ന വ്യാ​ജ​ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ് പി​ടി​കൂ​ടി.

ഡി​വൈ​എ​സ്പി എ​ൻ. ഷി​ബു​വി​നു ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ര്യ​നാ​ട് എ​സ്എ​ച്ച്ഒ ​വി.എസ്. അ​ജീ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യ​നി​ർ​മാ​ണ​സ്ഥലം ക​ണ്ടെ​ത്തിയതും പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തും.


സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​താ​യും ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​റ്റെ​വി​ടെ​യെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ​വാ​റ്റ് സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്നും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു മെ​ന്നും എ​സ്എ​ച്ച്ഒ വി.എസ്. ​അ​ജീ​ഷ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

പ​രി​ശോ​ധ​ന​യി​ൽ എ​സ് ഐ ​മാ​രാ​യ ഷീ​ന എ​ൽ,കെ ​സു​രേ​ഷ് കു​മാ​ർ പി, ​സി പി ​ഒ​മാ​രാ​യ ഷി​ബു. അ​ൻ​സി​ൽ, മ​ഹേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘമാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.