തൃ​പ്പാ​ദം ബ​ഥ​നി അ​ഭ​യ​കേ​ന്ദ്ര​ം സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം
Saturday, July 27, 2024 6:50 AM IST
നെ​ടു​മ​ങ്ങാ​ട്: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ നെ​ടു​മ​ങ്ങാ​ട് വൈ​ദി​ക ജി​ല്ല​യി​ലെ അ​ശ​ര​ണ​രു​ടെ ഭ​വ​ന​മാ​യ തൃ​പ്പാ​ദം ബ​ഥ​നി അ​ഭ​യ​കേ​ന്ദ്ര​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്നു നടക്കും.

വൈ​കു​ന്നേ​രം 3.30ന് സു​വ​ർ​ണ​ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ.​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ക്കും. നാ​ലാ​ഞ്ചി​റ ബ​ഥ​നി ന​വ​ജീ​വ​ൻ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ റ​വ. ഡോ. ​സി​റി​ൽ ആ​ന​ന്ദ് ഒ​ഐ​സി അ​ധ്യ​ക്ഷ​നാ​കും.

നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​സ്. ശ്രീ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ആ​നാ​ട് ജ​യ​ൻ, നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി. ​സ​തീ​ശ​ൻ, വാ​ർ​ഡ് അം​ഗം സ​ജി​ത, നെ​ടു​മ​ങ്ങാ​ട് എം​സി​എ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ മു​ണ്ടേ​ല,


ക​ഴു​കു​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക് ദേ​വാ​ല​യം വി​കാ​രി​യും തൃ​പ്പാ​ദം പ്രൊ​ക്യൂ​റേ​റ്റ​റു​മാ​യ ഫാ. ​പ്രി​ൻ​സ് നെ​രി​യാ​ട്ടി​ൽ ഒ​ഐ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വി​തു​ര സു​ഹൃ​ത്ത് നാ​ട​ക ക​ള​രി​യു​ടെ നാ​ട​കം മോ​ച​നം, തു​ട​ർ​ന്ന് ഗാ​ന​മേ​ള.