കാ​ടും പ​ട​ര്‍​പ്പും പടർന്ന് പാലത്തിന്‍റെ കൈവരി: ആ​റാ​ലും​മൂ​ട് ചാ​ന​ല്‍​പാ​ലത്തിൽ അപകടഭീഷണിയെന്ന് യാത്രക്കാർ
Friday, July 26, 2024 6:57 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ ആ​റാ​ലും​മൂ​ടി​നു സ​മീ​പ​ത്തെ ചാ​ന​ല്‍​പാ​ല​ത്തി​ന്‍റെ കൈ​വ​രി​യോ​ട് ചേ​ര്‍​ന്നു​ള്ള കാ​ടും പ​ട​ര്‍​പ്പും രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യെ​ന്ന് പ​രാ​തി.
ആ​റാ​ലും​മൂ​ട് കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ല്‍​സി​ന്‍റെ സ​മീ​പ​ത്തെ ചാ​ന​ല്‍ പോ​ലും ഇ​രു​വ​ശ​വും കാ​ടു മൂ​ടി​യ നി​ല​യി​ലാ​ണ്. റോ​ഡി​ല്‍ പാ​ല​ത്തി​ന് ഇ​രു​വ​ശ​വും കൈ​വ​രി​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.

കാ​ടും പ​ട​ര്‍​പ്പും വ​ള​ര്‍​ന്ന​തി​നാ​ല്‍ കൈ​വ​രി യാ​ത്ര​ക്കാ​ര്‍​ക്ക് പെ​ട്ടെ​ന്ന് കാ​ണാ​നാ​കി​ല്ല. സ്ഥി​രം യാ​ത്ര​ക്കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​റാ​ലും​മൂ​ട് പാ​ല​വും കൈ​വ​രി​യു​മൊ​ക്കെ പ​രി​ചി​ത​മാ​ണ്. രാ​ത്രി​യി​ല്‍ പ്ര​ത്യേ​കി​ച്ചും വെ​ളി​ച്ച​ക്കു​റ​വു​ള്ള സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് കാ​ടു മൂ​ടി​യ കൈ​വ​രി ദൃ​ശ്യ​മാ​കി​ല്ലാ​യെ​ന്ന് നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടി.


മൂ​ന്നു​ക​ല്ലി​ന്‍​മൂ​ടി​നും ടിബി ജം​ഗ്ഷ​നും മ​ധ്യേ​യു​ള്ള മ​രു​ത്തൂ​ര്‍ തോ​ടി​നു കു​റു​കെ​യു​ള്ള പാ​ല​ത്തി​ന്‍റെ കൈ​വ​രി​യും കാ​ടു മൂ​ടി​യി​ട്ടു​ണ്ട്. പാ​ല​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത് കൈ​വ​രി പ​കു​തി​യേ​യു​ള്ളൂ. മാ​സ​ങ്ങ​ള്‍​ക്കു മു​ന്പ് കൈ​വ​രി​യു​ടെ പ​കു​തി ഭാ​ഗം താ​ഴേ​യ്ക്ക് ഇ​ടി​ഞ്ഞു​താ​ണു. ആ ​ഭാ​ഗ​ത്ത് ക​രി​ങ്ക​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്ന​ല്ലാ​തെ കൈ​വ​രി പു​ന:​സ്ഥാ​പി​ച്ചി​ട്ടി​ല്ല.