സൗദി ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ: നോർക്ക റൂട്ട്സിൽ അപേക്ഷിക്കാം
Saturday, March 15, 2025 12:00 AM IST
തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്കുളള സ്റ്റാഫ് നഴ്സ് (വനിതകൾ) ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു.
ബേണ്‍ യൂണിറ്റ്, കാർഡിയാക് ഐസിയു (പീഡിയാട്രിക്സ്), ഡയാലിസിസ്, എമർജൻസി റൂം, ജനറൽ നഴ്സിംഗ്, ഓങ്കോളജി, ഓപ്പറേഷൻ റൂം റിക്കവറി, ഐസിയു (ഇന്റൻസീവ് കെയർ യൂണിറ്റ് അഡൽറ്റ്), ന്യൂബോണ്‍ ഇന്റൻസീവ് കെയർ യൂണിറ്റ്, ഓപ്പറേറ്റിംഗ് റൂം റിക്കവറി (ഒആർ), പീഡിയാട്രിക് ജനറൽ, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ് എന്നീ സ്പെഷാലിറ്റികളിലാണ് ഒഴിവുകൾ.
നഴ്സിംഗിൽ ബിഎസ്സി പോസ്റ്റ് ബിഎസ്സി വിദ്യാഭ്യാസയോഗ്യതയും സ്പെഷാലിറ്റികളിൽ കുറഞ്ഞതു രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഇതിനോടൊപ്പം സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷലിസ്റ്റുകളിൽ നിന്നുള്ള പ്രഫഷണൽ ക്ലാസിഫിക്കേഷനും എച്ച്ആർഡി അറ്റസ്റ്റേഷൻ, ഡാറ്റാഫ്ളോ പരിശോധന എന്നിവ പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക.
വിശദമായ സിവി, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം www.nork aroots.org, www.nifl.norkar oots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് ഈ മാസം 29 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. ഇതിനായുള്ള അഭിമുഖം ഏപ്രിലിൽ എറണാകുളത്തു നടക്കും.
അപേക്ഷകർ മുൻപ് എസ്എഎംആർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുള്ള പാസ്പോർട്ടും ഉള്ളവരാകണം. അഭിമുഖസമയത്ത് പാസ്പോർട്ട് ഹാജരാക്കണം. റിക്രൂട്ട്മെന്റിന് 30,000 രൂപയും ജിഎസ്ടിയും ഫീസായി ഈടാക്കും.
കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 04712770536, 539, 540, 577 എന്നീ നന്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.