കീം പ്രവേശനം: ഓൺലൈനായി ഫീസ് ഇന്നുകൂടി
Saturday, March 15, 2025 12:00 AM IST
തിരുവനന്തപുരം: 2025-26 വർഷത്തെ കേരള എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള (കീം-2025) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് ഓൺലൈനായി അപേക്ഷാ ഫീസ് ഒടുക്കുന്നതിനുള്ള തീയതി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുവരെയായി ദീർഘിപ്പിച്ചു.
വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in എന്ന വെബ്സൈറ്റിലെ 20.02.2025 ലെ വിജ്ഞാപനം കാണുക.