റീഫണ്ട് റിട്ടേണ്‍ ആയ വിദ്യാര്‍ഥികള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം
Saturday, March 15, 2025 12:00 AM IST
തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരില്‍ റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് ഒന്നാംഘട്ടം റീഫണ്ട് നല്‍കിയിരുന്നു.
അതില്‍ അക്കൗണ്ട് ഡീറ്റെയില്‍സ് തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവര്‍ക്ക് ഒരിക്കല്‍കൂടി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള അവസരം നല്കുന്നു.
റീഫണ്ട് റിട്ടേണ്‍ ആയ വിദ്യാര്‍ഥികളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2024 Candidate Potal’എന്ന ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ് വേഡ് എന്നിവ നല്കി പ്രവേശിച്ച് ‘Submitt Bank Account Details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ 20നു വൈകുന്നേരം അഞ്ച് വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുട വെബ് സൈറ്റിലെ വിജ്ഞാപനം കാണുക. അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി നല്കാത്തവരടെ തുക ഇനിയൊറിയിപ്പില്ലാതെ തന്നെ സര്‍ക്കാരിലേക്ക് മുതൽക്കൂട്ടും. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 0471 2525300.