മസ്തിഷ്കരോഗ ശസ്ത്രക്രിയ വിദഗ്ധരുടെ വാര്‍ഷിക സമ്മേളനം
Saturday, March 15, 2025 12:00 AM IST
കൊച്ചി: നട്ടെല്ലിലെ ഡിസ്ക്, ട്യൂമര്‍ സംബന്ധമായ രോഗങ്ങള്‍ക്ക് നൂതന താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ ഫലപ്രദമാണെന്ന് ന്യൂറോളജി, ന്യൂറോസര്‍ജറി വിദഗ്ധര്‍.
നട്ടെല്ലിന്റെ തേയ്മാനം മൂലം പ്രായമായവരില്‍ ഉണ്ടാകുന്ന വളവ് പരിഹരിക്കാന്‍ ഫലപ്രദമായ ചികിത്സാരീതികള്‍ ലഭ്യമാണെന്നും കൊച്ചിയിൽ ആരംഭിച്ച മസ്തിഷ്കരോഗ വിദഗ്ധരുടെ വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമായുള്ള ശില്പശാലകൾ വിലയിരുത്തി.
രക്തക്കുഴലുകളുടെ ശസ്ത്രക്രിയയിലെ നൂതന രീതികളെക്കുറിച്ചും വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.