റെയിൽപാത ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ: വി.എൻ. വാസവൻ
Wednesday, March 5, 2025 12:54 AM IST
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള റെയിൽ കണക്ടിവിറ്റി പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്താൻ നടപടികൾ സ്വീകരിച്ചതായി മന്ത്രി വി.എൻ.വാസവൻ.
തുറമുഖത്തുനിന്നും എൻഎച്ച് 66 മായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ പോർട്ട് റോഡിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ഇതിന്റെ ഇന്റർസെക്ഷൻ സ്കീം എൻഎച്ച്എഐയുടെ പരിഗണനക്കായി സമർപ്പിച്ചിട്ടുണ്ട്.