മുള്ളൻപന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്
Wednesday, March 5, 2025 12:54 AM IST
കൂത്തുപറമ്പ്: മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്കു പരിക്കേറ്റു. കണ്ടേരി മാണിക്കോത്തുവയലിലെ മുഹമ്മദ് ഷാദിലിനു (16) നേരേയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഷാദിലിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ പിതാവ് താജുദ്ദീനോടൊപ്പം ബൈക്കിൽ മോസ്കിലേക്കു പോകവേയിരുന്നു സംഭവം. മുഹമ്മദ് ഷാദിലിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്നില്‍ മുള്ളന്‍ പന്നിയെ കണ്ട് അപകടം പറ്റാതിരിക്കാന്‍ പിതാവ് ബൈക്ക് നിര്‍ത്തിയതായിരുന്നു.
കൗതുകത്തോടെ മുള്ളന്‍പന്നിയെ നോക്കിനിന്ന കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തിയ മുള്ളന്‍പന്നി മുള്ള് കുടഞ്ഞു തെറിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ ഇടതുകൈയില്‍ ആഴത്തില്‍ മുള്ള് തുളച്ചുകയറിയിട്ടുണ്ട്.
ആശുപത്രിയിലെത്തിച്ചാണു മുള്ള് നീക്കം ചെയ്യാന്‍ സാധിച്ചത്. കൈയുടെ മറ്റ് ഭാഗങ്ങളിലും കാലുകളിലും മുള്ള് തറച്ച് പരിക്കേറ്റിട്ടുണ്ട്. മുഹമ്മദ് ഷാദില്‍ കണ്ണൂര്‍ തോട്ടട ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.