ശബരിമലയിൽ 148.5 കോടിയോളം രൂപ ചെലവഴിച്ചു
Wednesday, March 5, 2025 12:54 AM IST
തിരുവനന്തപുരം : ശബരിമല മാസ്റ്റർപ്ലാൻ ആരംഭിച്ച 2011 - 12 മുതൽ ഇതുവരെ 148.5 കോടിയോളം രൂപ സർക്കാർ വിവിധ വികസനപദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
സന്നിധാന വികസനത്തിന് 22-27 വരെയുള്ള ആദ്യഘട്ടത്തിന് 600.47 കോടിയും 2028-33 വരെയുള്ള രണ്ടാംഘട്ടത്തിനു 100.02 കോടിയും 2034-39വരെയുള്ള ഘട്ടത്തിനു 77.68 കോടിയുമാണു ചിലവു കണക്കാക്കുന്നത്.
ആകെ 778.17 കോടിയാണു ചിലവ്. സന്നിധാനം, പന്പ, ട്രക്ക റൂട്ട് എന്നിവയുടെ വികസനത്തിനു ലേ ഔട്ട് പ്ലാൻ പ്രകാരം ആകെ ചെലവ് 1033.62 കോടിയാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.