ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് നഴ്സിംഗ് അവാര്‍ഡ് അപേക്ഷാ തീയതി ഒന്‍പതു വരെ നീട്ടി
Wednesday, March 5, 2025 12:54 AM IST
കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് 2025ന്റെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് ഒന്‍പതു വരെ നീട്ടി.
അപേക്ഷ ക്ഷണിച്ച് ആദ്യ ആഴ്ചകളില്‍ത്തന്നെ 200-ല്‍ കൂടുതല്‍ രാജ്യങ്ങളില്‍നിന്നുള്ള നഴ്സുമാരില്‍നിന്ന് 100,000ലധികം രജിസ്ട്രേഷനാണ് ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. നഴ്സുമാര്‍ക്ക് അവരുടെ നാമനിര്‍ദ്ദേശങ്ങള്‍ www.asterguardians.com വഴി സമര്‍പ്പിക്കാം.