സമുദായ സര്‍ട്ടിഫിക്കറ്റ്: മന്ത്രിയുടെ മറുപടി ആശയക്കുഴപ്പമുണ്ടാക്കുന്നതെന്ന് കെഎല്‍സിഎ
Wednesday, March 5, 2025 12:54 AM IST
കൊച്ചി: ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തില്‍ ബിഷപ്പുമാര്‍ നല്കുന്ന കത്ത് ആധികാരിക രേഖയായി കണക്കാക്കണമെന്ന ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് ശിപാര്‍ശ അടിയന്തരമായി സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ഇടവക തലത്തിലുള്ള പ്രാദേശിക രേഖകളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്കുന്ന കത്ത് സഹായകരമായ രേഖയായല്ല ആധികാരിക രേഖയായി പരിഗണിക്കണം എന്നാണ് ജെ.ബി. കോശി കമ്മീഷന് ശിപാര്‍ശകളില്‍ ഉള്ളത്.
സമുദായം നിരന്തരമായി ആവശ്യപ്പെടുന്ന കാര്യംകൂടിയാണ് അത്. കേവലം ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ നിസാരമായി നടപ്പിലാക്കാവുന്ന ഈ വിഷയം സംബന്ധിച്ച് കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് മന്ത്രി നിയമസഭയില്‍ ചെയ്തിരിക്കുന്നത്.
ഈ വാക്കുകള്‍ കേട്ട് റവന്യൂ ഉദ്യോഗസ്ഥര്‍ ഇനിയും സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ തുനിഞ്ഞാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. സമുദായ സര്‍ട്ടിഫിക്കറ്റ് ആരുടെയും ഔദാര്യമല്ല ഇന്നും ജെ.ബി. കോശി ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് വേണ്ടി പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്നും കെഎല്‍സിഎ ഭാരവാഹികള്‍ അറിയിച്ചു.