കെ.എം. മാണി ലീഗല്‍ എക്സലന്‍സ് അവാര്‍ഡ് സമര്‍പ്പണം നാളെ
Wednesday, March 5, 2025 12:54 AM IST
കൊച്ചി: അഭിഭാഷകന്‍കൂടിയായ മുൻ മന്ത്രി കെ.എം. മാണിയുടെ സ്മരണാർഥം കേരള ലോയേഴ്സ് കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയിട്ടുള്ള കെ.എം.മാണി ലീഗല്‍ എക്സലന്‍സ് അവാര്‍ഡ് സമര്‍പ്പണം നാളെ നടക്കും.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും അഡ്വക്കേറ്റ് ജനറലുമായ കെ.ഗോപാലകൃഷ്ണക്കുറുപ്പിനെ ആണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.
നാളെ വൈകുന്നേരം നാലിന് എറണാകുളം താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് അര്‍ലേക്കര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് കേരള ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസഫ് ജോണ്‍, ജനറല്‍ സെക്രട്ടറി അഡ്വ. ജസ്റ്റിന് ജേക്കബ് എന്നിവര്‍ അറിയിച്ചു. നിയമരംഗത്ത് നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളുടെ അടിസ്ഥാനത്തിലാണ് കെ. ഗോപാലകൃഷ്ണക്കുറുപ്പിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.