നോണ്‍ ട്രേഡിംഗ് കന്പനീസ് ആക്ടിൽ ഭേദഗതി: കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
Wednesday, March 5, 2025 12:54 AM IST
തിരുവനന്തപുരം: നോണ്‍ ട്രേഡിംഗ് കന്പനീസ് ആക്ടിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ഭേദഗതി ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.
രജിസ്ട്രേഷൻ വകുപ്പിൽ റീജണൽ ഡയറക്ടർ പദവി ഇല്ലാത്തതിനാൽ നിലവിൽ ആക്ട് അധികാരപ്പെടുത്തിയിട്ടുള്ള അപ്പീൽ അധികാരി കേരളത്തിലെ നോണ്‍ ട്രേഡിംഗ് കന്പനികളിൽ ഇല്ല. അതുകൊണ്ട് 2013ലെ കന്പനീസ് ആക്ടിലെ റീജണൽ ഡയറക്ടർ എന്ന അപ്പീൽ അധികാരിക്ക് പകരം ജോയിന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ എന്ന ഉദ്യോഗസ്ഥനെ അപ്പീൽ അധികാരിയായി നിയമിക്കുന്നതിനാണ് ഭേദഗതി.
1961-ലെ ‘ദ കേരള നോണ്‍ ട്രേഡിംഗ് കന്പനീസ് ആക്ട് ’ ഭേദഗതി ചെയ്യുന്നതിനായുള്ള ‘കന്പനീസ് ആക്ട് (ഭേദഗതി) കരട് ബിൽ കേരളാ നോണ്‍ ട്രേഡിംഗ് -2025’ നാണ് അംഗീകാരം നൽകിയത്.