സിസ്റ്റർ ലിറ്റിൽ തെരേസ് സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ
Saturday, December 14, 2024 2:17 AM IST
തലശേരി: സിഎംസി സെന്റ് ജോസഫ്സ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സൂപ്പീരിയറായി സിസ്റ്റർ ലിറ്റിൽ തെരേസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ ധന്യയാണ് പ്രൊവിൻഷ്യൽ വികാർ. സിസ്റ്റർ മേരി മാത്യു, സിസ്റ്റർ സുമ, സിസ്റ്റർ ആൻജോ എന്നിവരാണ് കൗൺസിലേഴ്സ്.
സിസ്റ്റർ നെസി മരിയ ഇന്റേണൽ ഓഡിറ്ററായും സിസ്റ്റർ ഹെലൻ റോസ് പ്രൊവിൻഷ്യൽ സെക്രട്ടറിയായും സിസ്റ്റർ ഹിത മരിയ ഫിനാൻസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.