മുല്ലപ്പെരിയാര്‍ 130 അടിയിലേക്ക്
Saturday, December 14, 2024 1:18 AM IST
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലേക്ക് കുതിക്കുന്നു. സെക്കന്‍ഡില്‍ 22100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്കൊഴുകിയെത്തുന്നത്. ഇന്നലെ വൈകുന്നേരം നാലിന് 124.5 അടിയാണ് ജലനിരപ്പ്. രാവിലെ 120.6 അടിയായിരുന്ന ജലനിരപ്പ് ഒന്‍പത് മണിക്കൂറില്‍ നാലടി ഉയര്‍ന്നു.
അണക്കെട്ട് പ്രദേശത്ത് കഴിഞ്ഞ രാത്രിയും പകലും നിര്‍ത്താതെ കനത്ത മഴയാണ്. അണക്കെട്ടില്‍ 101 മില്ലിമീറ്ററും തേക്കടിയില്‍ 108.2 മില്ലീമീറ്ററുമാണ് മഴ പെയ്തത്. ഇന്നലെ രാവിലെ സെക്കന്‍ഡില്‍ 3153 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്കൊഴുകിയിരുന്നത്.
തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 105 ഘന അടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 124 പിന്നിടുമ്പോള്‍ റിസര്‍വോയറിന്റെ വ്യാപ്തി വര്‍ധിക്കുന്നതിനാല്‍ ജധനിരപ്പ് ഉയരുന്നതില്‍ താമസം ഉണ്ടാകും. താമസിയാതെ ന്യൂന മര്‍ദം രണ്ടാമതും പ്രതീക്ഷിക്കുന്നതിനാല്‍ അനുവദനീയ സംഭരണ ശേഷിയായ 142 ലെത്താന്‍ വൈകില്ലെന്നാണ് തമിഴ്നാടിന്റെ കണക്ക് കൂട്ടല്‍.