സിസിആർസി: ഗവേണിംഗ് ബോഡിയിലേക്ക് രണ്ട് ശാസ്ത്രജ്ഞർ നിയമിതരായി
Saturday, December 14, 2024 1:18 AM IST
കൊച്ചി: കൊച്ചി കാൻസർ റിസർച്ച് സെന്റർ (സിസിആർസി) സൊസൈറ്റി ഗവേണിംഗ് ബോഡിയിലേക്ക് ഡോ. എം.വി. പിള്ള, പ്രഫ. ചന്ദ്രഭാസ് നാരായണ എന്നിവരെ സർക്കാർ നിയമിച്ചു.
മെഡിക്കൽ സയന്റിസ്റ്റ്, സയന്റിസ്റ്റ് എന്നീ വിഭാഗങ്ങളിലാണു നിയമനം. ഡോ. എം.വി. പിള്ള യുഎസിലെ തോമസ് ജെഫേഴ്സൺ സർവകലാശാലയിൽ കൺസൾട്ടന്റായും സ്തനാർബുദത്തെക്കുറിച്ചുള്ള ലോകാരോഗ്യസംഘടനാ വിദഗ്ധനായും പ്രവർത്തിക്കുന്നു.
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ഡയറക്ടറായി പ്രവർത്തിക്കുന്ന ഡോ. ചന്ദ്രഭാസ് നാരായണ കാൽ നൂറ്റാണ്ടായി അർബുദ ജനിതകശാസ്ത്ര വിദഗ്ധനാണ്.