രാജഗിരി സ്പ്ലെൻഡോറെ സമാപിച്ചു
Saturday, December 14, 2024 1:18 AM IST
കളമശേരി: രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ ( ഓട്ടോണമസ്) പത്താമത് അന്താരാഷ്ട്ര ബിരുദ കലോത്സവം (സ്പ്ലെൻഡോറെ -2024) സമാപിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓവറോൾ ചാമ്പ്യന്മാരായി. തേവര സേക്രഡ് ഹാർട്ട് കോളജാണു റണ്ണറപ്പ്.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി 900ത്തോളം വിദ്യാർഥികൾ പങ്കെടുത്തു. മൂന്നു ലക്ഷത്തിലധികം രൂപയായിരുന്നു സ്പ്ലെൻഡോറെ 2024ലെ സമ്മാനത്തുക. സമാപനദിനമായ ഇന്നലെ 1500 വിദ്യാർഥികളുടെ നൃത്തവും ഡിജെയും ഉണ്ടായിരുന്നു.
സിഎംഐ സേക്രഡ് ഹാർട്ട് പ്രൊവിൻഷ്യലും കോളജ് മാനേജരുമായ ഫാ. ബെന്നി നൽക്കര കലോത്സവം ഉദ്ഘാടനം ചെയ്തു. സമാപനച്ചടങ്ങിൽ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. റിന്റിൽ മാത്യു, അസിസ്റ്റന്റ് ഡയറക്ടർ റവ. ഡോ. ഷിന്റോ ജോസഫ്, സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീൻ ഡോ. ആൻ ബേബി എന്നിവർ പ്രസംഗിച്ചു.