സംസ്ഥാന പോലീസ് മേധാവി: 25 വർഷം സർവീസുള്ള മുഴുവൻ പേരുടെയും പട്ടിക കേന്ദ്രത്തിനു നൽകും
Saturday, December 14, 2024 1:18 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുള്ള മുഴുവൻ പേരുടെ പട്ടികയും കേന്ദ്ര സർക്കാരിനു കൈമാറും. ഡിജിപി തസ്തികയിലുള്ളവരാണ് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്.
എന്നാൽ, എഡിജിപി തസ്തികയിലുള്ള 25 വർഷം സർവീസുള്ള എല്ലാ ഐപിഎസുകാരുടെയും പട്ടിക സീനിയോരിറ്റി അടിസ്ഥാനത്തിലാക്കി കേന്ദ്രത്തിന് കൈമാറും. ജൂണ്‍ 30നു നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർബേഷ് സാഹിബിന്റെ കാലാവധി കഴിയുന്നതോടെയാണ് പുതിയ നിയമനം നടത്തുക.
ഇതിനു മുന്നോടിയായി 25 വർഷം സർവീസ് പൂർത്തിയാക്കിയ മുഴുവൻ പേരുടെയും പട്ടിക കേന്ദ്രത്തിനു നൽകും.
1990 ബാച്ചിലെ നിതിൻ അഗർവാൾ മുതൽ 1999 ബാച്ചിലെ പി.വിജയൻ വരെയുള്ളവർ പട്ടികയിലുണ്ടാകുമെന്നാണു വിവരം.