തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തു​​​ര്‍​ക്കി​​​യി​​​ല്‍ ന​​​ട​​​ന്ന വേ​​​ള്‍​ഡ് റോ​​​ബോ​​​ട്ട് ഒ​​​ളി​​​മ്പ്യാ​​​ഡി​​​ല്‍ (ഡ​​​ബ്ല്യു​​​ആ​​​ര്‍​ഒ-2024) ച​​​രി​​​ത്രം സൃ​​​ഷ്ടി​​​ച്ച് എ​​​ഐ, റോ​​​ബോ​​​ട്ടി​​​ക്സ്, സ്‌​​​റ്റെം എ​​​ജ്യു​​​ക്കേ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​യി​​​ലെ മു​​​ന്‍​നി​​​ര​​​ക്കാ​​​രാ​​​യ യു​​​ണീ​​​ക്ക് വേ​​​ള്‍​ഡ് റോ​​​ബോ​​​ട്ടി​​​ക്സ് (യു​​​ഡ​​​ബ്ല്യു​​​ആ​​​ര്‍) ഫ്യൂ​​​ച്ച​​​ര്‍ ഇ​​​ന്നൊ​​​വേ​​​റ്റേ​​​ഴ്‌​​​സ് എ​​​ലി​​​മെ​​​ന്‍റ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ടീം ​​​വി​​​ജ​​​യം നേ​​​ടി​​​യ​​​ത്.

ഒ​​​ളി​​​മ്പ്യാ​​​ഡി​​​ന്‍റെ ര​​​ണ്ട് പ​​​തി​​​റ്റാ​​​ണ്ടി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യാണ് കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്ന് ഒ​​​രു ടീം ​​​ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ എ​​​ത്തു​​​ന്ന​​​തും വി​​​ജ​​​യി​​​ക്കു​​​ന്ന​​​തും.

മ​​​ത്സ​​​ര​​​ത്തി​​​ല്‍ യു​​​ഡ​​​ബ്ല്യു​​​ആ​​​റി​​​ന്‍റെ ടീ​​​മാ​​​യ റെ​​​സ്‌​​​ക്യൂ ടെ​​​ക് അ​​​ലൈ​​​സ് മൂ​​​ന്നാം സ്ഥാ​​​ന​​​മാ​​​ണ് നേ​​​ടി​​​യ​​​ത്. 85 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള 450-ല​​​ധി​​​കം ടീ​​​മു​​​ക​​​ളു​​​മാ​​​യി മ​​​ത്സ​​​രി​​​ച്ചാ​​​ണ് ഈ ​​​നേ​​​ട്ടം.

മാ​​​ള​​​യി​​​ലെ ഹോ​​​ളി ഗ്രേ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ല്‍ നി​​​ന്നു​​​ള്ള കാ​​​ത്‌‌​​​ലി​​​ന്‍ മേ​​​രി ജീ​​​സ​​​ന്‍ (12), ക്ലെ​​​യ​​​ര്‍ റോ​​​സ് ജീ​​​സ​​​ന്‍ (9) സ​​​ഖ്യ​​​മാ​​​ണ് ആ​​​ഗോ​​​ള വേ​​​ദി​​​യി​​​ല്‍ യു​​​ഡ​​​ബ്ല്യു​​​ആ​​​റി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​രു​​​വ​​​രും സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​ണ്. ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ഈ ​​​വ​​​ര്‍​ഷം മ​​​ത്സ​​​ര​​​വേ​​​ദി​​​യി​​​ലെ​​​ത്തി​​​യ ഏ​​​ക ടീ​​​മും യു​​​ഡ​​​ബ്ല്യു​​​ആ​​​റി​​​ന്‍റെ​​​ത് ആ​​​യി​​​രു​​​ന്നു.