സിസ്റ്റർ മെർളി തെങ്ങുംപിള്ളി പ്രൊവിൻഷ്യൽ സുപ്പീരിയർ
Saturday, December 14, 2024 1:17 AM IST
തൊടുപുഴ: ആരാധനാ സഭയുടെ കോതമംഗലം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ മെർളി തെങ്ങുംപിള്ളി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
തൊടുപുഴ എസ്എബിഎസ് പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന സിനാക്സിസിലായിരുന്നു തെരഞ്ഞെടുപ്പ് സിസ്റ്റർ തെരേസാ നടുപ്പടവിൽ വികർ പ്രൊവിൻഷ്യലായും കൗൺസിലേഴ്സായി സിസ്റ്റർ ഫിലമിൻ തെക്കുംമറ്റത്തിൽ, സിസ്റ്റർ അനിറ്റ് കൊച്ചുപുരയ്ക്കൽ, സിസ്റ്റർ സെലിൻ വട്ടയ്ക്കാട്ട്, സിസ്റ്റർ ടെസി ചേറ്റാനിയിൽ എന്നിവരും പ്രൊവിൻഷ്യൽ ഫിനാൻസ് ഓഫീസറായി സിസ്റ്റർ ടെസ്സി മഠത്തിക്കുന്നേലും പ്രൊവിൻഷ്യൽ സെക്രട്ടറിയായി സിസ്റ്റർ കരോളിൻ തെക്കേപ്പാലക്കുഴിയിലും തെരഞ്ഞെടുക്കപ്പെട്ടു.