കോ​ട്ട​യം:​ റ​ബ​ർ വി​ല സ്ഥി​ര​താ ഫ​ണ്ട് 300 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് ന​ട​ത്തി​വ​രു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ട സ​മ​ര പ​രി​പാ​ടി​ക​ൾ ജ​നു​വ​രി ആ​ദ്യ​വ​രം തു​ട​ക്കം കു​റി​ക്കു​മെ​ന്ന് പാ​ർ​ട്ടി എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​ത്യ​ഗ്ര​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.