ക​​​ണ്ണൂ​​​ർ: ക​​​ഥാ​​​കൃ​​​ത്ത് ടി. ​​​പ​​​ദ്മ​​​നാ​​​ഭ​​​ന്‍റെ സാ​​​ഹി​​​ത്യ ജീ​​​വി​​​തം വി​​​സ്മ​​​യ​​​ക​​​ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ലെ ഒ​​​രുപാ​​​ടു കാ​​​ര്യ​​​ങ്ങ​​​ൾ പു​​​തു​​​ത​​​ല​​​മു​​​റ​​​യ്ക്കു സാ​​​ധ​​​നാ​​​പാ​​​ഠ​​​മാ​​​ണെ​​​ന്നും ഗോ​​​വ ഗ​​​വ​​​ർ​​​ണ​​​ർ പി.​​​എ​​​സ്.​​​ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള.

ടി.​​​പ​​​ദ്മ​​​നാ​​​ഭ​​​ന്‍റെ 95-ാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ പൊ​​​ടി​​​ക്കു​​​ണ്ടി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി പി​​​റ​​​ന്നാ​​​ൾ ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്ന ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും സ​​​മ​​​ഗ്ര​​​മാ​​​യി പ​​​ഠി​​​ച്ചാ​​​ണു ടി.​​​പ​​​ദ്മ​​​നാ​​​ഭ​​​ൻ ഇ​​​പ്പോ​​​ഴും സം​​​സാ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ഷ​​​ഷ്ഠി​​പൂ​​​ർ​​​ത്തി​​​യും സ​​​പ്ത​​​തി​​​യും അ​​​ശീ​​​തി​​​യും ഒ​​​ന്നും ത​​​ന്നെ താ​​​ൻ ഇ​​​തു​​​വ​​​രെ ആ​​​ഘോ​​​ഷി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ടി.​​​പ​​​ദ്മ​​​നാ​​​ഭ​​​ൻ പ​​​റ​​​ഞ്ഞു.​​​ പോ​​​ത്താം​​​ക​​​ണ്ടം ആ​​​ന​​​ന്ദ ഭ​​​വ​​​ന​​​ത്തി​​​ലെ സ്വാ​​​മി കൃ​​​ഷ്ണാ​​​ന​​​ന്ദ​​​ഭാ​​​ര​​​തി​​​യാ​​​ണ് 90 വ​​​യ​​​സു മു​​​ത​​​ൽ ത​​​ന്‍റെ ജ​​​ന്മ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.