നടിയെ ആക്രമിച്ച കേസ്; നടപടികള്‍ തുറന്ന കോടതിയില്‍: ഹർജി തിങ്കളാഴ്ച പരിഗണിക്കും
Saturday, December 14, 2024 1:17 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ ഇനിയുള്ള നടപടിക്രമങ്ങള്‍ തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ആവശ്യം തിങ്കളാഴ്ച പരിഗണിക്കാന്‍ വിചാരണക്കോടതി മാറ്റി.
വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നാണ് അതിജീവിത നല്കിയ ഹര്‍ജിയില്‍ പറയുന്നത്.
വിചാരണ സംബന്ധിച്ച് തനിക്കെതിരേ തെറ്റായ കാര്യങ്ങള്‍ പുറത്തു പ്രചരിക്കുന്നുണ്ടെന്നും അതിനാൽ വിചാരണയുടെ യഥാര്‍ഥ വശങ്ങള് പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്നുമാണ് ആവശ്യം. ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണു പരിഗണിക്കുന്നത്.