ചെ​ങ്ങ​ന്നൂ​ര്‍ : സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ ആ​റാം ക്ലാ​സു​കാ​രി​യെ ട്യൂ​ഷ​ന്‍ ടീ​ച്ച​ര്‍ ക്രൂ​ര​മാ​യി മ​ര്‍ദി​ച്ച​താ​യി പ​രാ​തി.

തു​ട​ര്‍ന്ന് ടീ​ച്ച​റും ഭ​ര്‍ത്താ​വും ചേ​ര്‍ന്ന് പ​ണം ന​ല്‍കി സം​ഭ​വം ഒ​തു​ക്കി ത്തീർ‍ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ചെ​റി​യ​നാ​ട് നെ​ടും​വ​രം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ 11 വ​യ​സാ​യ മ​ക​ളാ​ണ് മ​ര്‍ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

വീ​ടി​ന് സ​മീ​പ​മു​ള്ള ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലെ അ​ധ്യാ​പി​ക ഷൈ​ല​ജ​യ്ക്കെ​തി​രെ​യാ​ണ് മാ​താ​പി​താ​ക്ക​ള്‍ ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.


ന​വം​ബ​ര്‍ 30 -നാ​ണ് കു​ട്ടി​യെ മ​ര്‍ദി​ച്ച​ത്. കു​ട്ടി​യു​ടെ തു​ട മു​ത​ല്‍ കാ​ല്‍പാ​ദം വ​രെ​യു​ള്ള ഭാ​ഗ​ത്ത് അ​ടി​കൊ​ണ്ട് പ​രിക്കേ​റ്റ​തി​നെ തു​ട​ര്‍ന്ന് ചോ​ര​യൊ​ലി​ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ടീ​ച്ച​റും ഭ​ര്‍ത്താ​വും ചേ​ര്‍ന്ന് വീ​ട്ടി​ലെ​ത്തി പ​ണം ന​ല്‍കി സം​ഭ​വം ഒ​തു​ക്കി ത്തീര്‍ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും അ​മ്മ പ​റ​യു​ന്നു.