മണിയാർ പദ്ധതി കെഎസ്ഇബി ഏറ്റെടുക്കണം: പി.ജെ. ജോസഫ്
Saturday, December 14, 2024 1:18 AM IST
കോട്ടയം: പത്തനംതിട്ട മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ സ്വകാര്യ കമ്പനിക്കു പുതുക്കി നല്കാതെ ഏറ്റെടുക്കാൻ കെഎസ്ഇബി തയാറാകണമെന്നു കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. കാർബൊറണ്ടം യൂണിവേഴ്സൽ കമ്പനിയുമായുള്ള കെഎസ്ഇബിയുടെ കരാർ ഈ മാസം അവസാനിക്കുകയാണ്.
പദ്ധതിയുടെ ഉപകരണങ്ങളും കെട്ടിടങ്ങളും വൈദ്യുതീകരണ സംവിധാനങ്ങളും ഉൾപ്പെടെ ഭൂമി പൂർണമായും കെഎസ്ഇബിക്കു കൈമാറേണ്ടതുണ്ട്. പദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബിയും സംസ്ഥാന സർക്കാരും തയാറാകണമെന്ന് ജോസഫ് ആവശ്യപ്പെട്ടു.