ജി.കെ. പിള്ള ഫൗണ്ടേഷൻ അവാർഡ് ശ്രീനിവാസന്
Saturday, December 14, 2024 1:18 AM IST
തിരുവനന്തപുരം: മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ജി.കെ. പിള്ള ഫൗണ്ടഷൻ അവാർഡ് നടൻ ശ്രീനിവാസന്. മികച്ച ചിത്രത്തിനുള്ള അവാർഡിന് വർഷങ്ങൾക്കു ശേഷം എന്ന സിനിമ നേടി.
സൈജു കുറുപ്പാണ് മികച്ച നടൻ (ഭരതനാട്യം), നടി- ചിന്നു ചാന്ദ്നി (വിശേഷം), സംവിധായകൻ- ജിതിൻലാൽ(എആർഎം), തിരക്കഥ- വിനീത് ശ്രീനിവാസൻ (വർഷങ്ങൾക്കു ശേഷം), ഗാനരചന, സംഗീത സംവിധായകൻ, ഗായകൻ എന്നീ പുരസ്കാരങ്ങൾ അമൃത് രാംനാഥ് നേടിയതായി ജൂറി ചെയർമാൻ ബാലു കിരിയത്ത്, അംഗങ്ങളായ ഗിരിജ സേതുനാഥ്, അനിൽകുമാർ എന്നിവർ അറിയിച്ചു.