ഡ്രൈവര്‍ക്കു ജാമ്യമില്ല
Saturday, December 14, 2024 1:17 AM IST
കൊച്ചി: തൃശൂര്‍ നാട്ടികയില്‍ നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ചുപേർ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടാം പ്രതിയായ ഡ്രൈവര്‍ക്കു ജാമ്യമില്ല.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സി.ജെ. ജോസിന്റെ ജാമ്യഹര്‍ജിയാണു ഹൈക്കോടതി തള്ളിയത്. വലപ്പാട് പോലീസിന്റെ അന്വേഷണം ഒരു മാസത്തിനകവും കോടതി വിചാരണ മൂന്നു മാസത്തിനകവും പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റീസ് കുഞ്ഞിക്കൃഷ്ണന് ഉത്തരവിട്ടു.