നീ​​​ലേ​​​ശ്വ​​​രം: നീ​​​ലേ​​​ശ്വ​​​രം വെ​​​ടി​​​ക്കെ​​​ട്ട​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​ര​​​ണം ആ​​​റാ​​​യി. നീ​​​ലേ​​​ശ്വ​​​രം തേ​​​ര്‍​വ​​​യ​​​ല്‍ സ്വ​​​ദേ​​​ശി​​​യാ​​​യ ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് റി​​​ട്ട.​​​സീ​​​നി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ പി.​​​സി. പ​​​ദ്മ​​​നാ​​​ഭ​​​ന്‍ (68) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ് ക​​​ണ്ണൂ​​​ര്‍ ആ​​​സ്റ്റ​​​ര്‍ മിം​​​സ് ആ​​​ശു​​​പ​​​ത്രി ഐ​​​സി​​​യു​​​വി​​​ല്‍ 15 ദി​​​വ​​​സ​​​മാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന പ​​​ത്മ​​​നാ​​​ഭ​​​ന്‍ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്.

ഭാ​​​ര്യ: എം.​​​ടി. ഭാ​​​ര്‍​ഗ​​​വി. മ​​​ക്ക​​​ള്‍: റോ​​​ജ​​​ന്‍ ര​​​ഞ്ജി​​​ത് ബാ​​​ബു (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, മ​​​ഷ്രീ​​​ക് ബാ​​​ങ്ക്, ദു​​​ബാ​​​യ്), ഷൈ​​​ന്‍​ജി​​​ത് (എ​​​ന്‍​ജി​​​നി​​​യ​​​ര്‍). മ​​​രു​​​മ​​​ക്ക​​​ള്‍: വീ​​​ണ (ത​​​ളി​​​പ്പ​​​റ​​​മ്പ്), ശ്രീ​​​യു​​​ക്ത (വ​​​ട​​​ക​​​ര). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: ഭാ​​​നു​​​മ​​​തി (വെ​​​ള്ളൂ​​​ര്‍), ര​​​മ​​​ണി (ത​​​ളി​​​പ്പ​​​റ​​​മ്പ്), രാ​​​ജ​​​ന്‍ (റി​​​ട്ട. ​​​മാ​​​നേ​​​ജ​​​ര്‍, കാ​​​ര്‍​ഷി​​​ക ഗ്രാ​​​മ​​​വി​​​ക​​​സ​​​ന ബാ​​​ങ്ക്, കാ​​​ഞ്ഞ​​​ങ്ങാ​​​ട്), പ​​​രേ​​​ത​​​നാ​​​യ രാ​​​ഘ​​​വ​​​ന്‍. സം​​​സ്‌​​​കാ​​​രം ഇ​​​ന്നു ന​​​ട​​​ക്കും.


നീ​​​ലേ​​​ശ്വ​​​രം അ​​​ഞ്ഞൂ​​​റ്റ​​​മ്പ​​​ലം വീ​​​ര​​​ര്‍​ക്കാ​​​വ് ക്ഷേ​​​ത്ര​​​ത്തി​​​ലെ വെ​​​ടി​​​ക്കെ​​​ട്ട് അ​​​പ​​​ക​​​ടം ന​​​ട​​​ന്ന് ര​​​ണ്ടാ​​​ഴ്ച പി​​​ന്നി​​​ടു​​​മ്പോ​​​ള്‍ 37 പേ​​​ര്‍ ഇ​​​പ്പോ​​​ഴും കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍, മം​​​ഗ​​​ളൂ​​​രു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​ണ്. ഇ​​​തി​​​ല്‍ അ​​​ഞ്ചു​​​പേ​​​ര്‍ ഐ​​​സി​​​യു​​​വി​​​ലാ​​​ണു​​​ള്ള​​​ത്.

കി​​​നാ​​​നൂ​​​ര്‍-​​​ക​​​രി​​​ന്ത​​​ളം കി​​​നാ​​​വൂ​​​ര്‍ റോ​​​ഡി​​​ലെ സി.​​​സ​​​ന്ദീ​​​പ് (38), ചോ​​​യ്യ​​​ങ്കോ​​​ട് കി​​​നാ​​​വൂ​​​രി​​​ലെ യു.​​​ര​​​തീ​​​ഷ് (40), കൊ​​​ല്ല​​​മ്പാ​​​റ മ​​​ഞ്ഞ​​​ളം​​​കാ​​​ടി​​​ലെ കെ.​​​ബി​​​ജു (37), ചെ​​​റു​​​വ​​​ത്തൂ​​​ര്‍ തു​​​രു​​​ത്തി ഓ​​​ര്‍​ക്ക​​​ള​​​ത്തെ ഷി​​​ബി​​​ന്‍​രാ​​​ജ് (19), കി​​​നാ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി ര​​​ഞ്ജി​​​ത് (28) എ​​​ന്നി​​​വ​​​ര്‍ നേ​​​ര​​​ത്തേ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ മ​​​രി​​​ച്ചി​​​രു​​​ന്നു.