ചാവക്കാട്ട് വഖഫ് നോട്ടീസ്: ബിജെപി നേതാക്കൾ സന്ദർശിച്ചു
Friday, November 15, 2024 2:13 AM IST
ചാവക്കാട്: വഖഫ് ബോർഡ് നോട്ടീസ് നൽകിയതിനെത്തുടർന്ന് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ഒരുമനയൂരിലെ കുടുംബങ്ങളെ ബിജെപി ന്യൂനപക്ഷമോർച്ച സംസ്ഥാന അധ്യക്ഷൻ ജിജി ജോസഫ്, മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ തുടങ്ങിയവർ സന്ദർശിച്ചു. സ്വീകരിക്കേണ്ട നിയമനടപടികൾ സംബന്ധിച്ചു വീട്ടുകാരുമായി ചർച്ചചെയ്തു.