കൊ​​​ല്ലം: ചെ​​​ന്നൈ- കൊ​​​ല്ലം റൂ​​​ട്ടി​​​ൽ ര​​​ണ്ട് ശ​​​ബ​​​രി​​​മ​​​ല സ്പെ​​​ഷ​​​ൽ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. ഇ​​​തി​​​ൽ ഒ​​​ന്ന് ഗ​​​രീ​​​ബ് ര​​​ഥ് സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് പ്ര​​​തി​​​വാ​​​ര സ്പ​​​ഷ​​​ൽ ട്രെ​​​യി​​​നാ​​​ണ്. ചെ​​​ന്നൈ​​​യി​​​ൽ നി​​​ന്ന് 20 മു​​​ത​​​ൽ ജ​​​നു​​​വ​​​രി 15 വ​​​രെ​​​യും കൊ​​​ല്ല​​​ത്ത് നി​​​ന്ന് 21 മു​​​ത​​​ൽ ജ​​​നു​​​വ​​​രി 16 വ​​​രെ​​​യു​​​മാ​​​ണ് ഈ ​​​സ​​​ർ​​​വീ​​​സ്.

ചെ​​​ന്നൈ- കൊ​​​ല്ലം ട്രെ​​​യി​​​ൻ ചെ​​​ന്നൈ​​​യി​​​ൽ നി​​​ന്ന് ബു​​​ധ​​​ൻ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.10 ന് ​​​പു​​​റ​​​പ്പെ​​​ട്ട് വ്യാ​​​ഴം വൈ​​​കു​​​ന്നേ​​​രം 6.20 ന് ​​​കൊ​​​ല്ല​​​ത്ത് എ​​​ത്തും.

കൊ​​​ല്ലം - ചെ​​​ന്നൈ സ​​​ർ​​​വീ​​​സ് വ്യാ​​​ഴം രാ​​​ത്രി 8.45 ന് ​​​കൊ​​​ല്ല​​​ത്ത് നി​​​ന്ന് യാ​​​ത്ര തി​​​രി​​​ച്ച് വെ​​​ള്ളി ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30 ന് ​​​ചെ​​​ന്നൈ​​​യി​​​ൽ എ​​​ത്തും. ​​പാ​​​ല​​​ക്കാ​​​ട്, ഷൊ​​​ർ​​​ണൂ​​​ർ -ബി, ​​​തൃ​​​ശൂ​​​ർ, ആ​​​ലു​​​വ, എ​​​റ​​​ണാ​​​കു​​​ളം, ഏ​​​റ്റു​​​മാ​​​നൂ​​​ർ, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ർ, കാ​​​യം​​​കു​​​ളം എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​പ്പു​​​ക​​​ൾ.


ഇ​​​ത് കൂ​​​ടാ​​​തെ ചെ​​​ന്നൈ - കൊ​​​ല്ലം റൂ​​​ട്ടി​​​ൽ മ​​​റ്റൊ​​​രു സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ കൂ​​​ടി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ചെ​​​ന്നൈ​​​യി​​​ൽ നി​​​ന്ന് കൊ​​​ല്ല​​​ത്തേ​​​യ്ക്ക് 19 മു​​​ത​​​ൽ ജ​​​നു​​​വ​​​രി 14 വ​​​രെ​​​യും കൊ​​​ല്ല​​​ത്ത് നി​​​ന്ന് 20 മു​​​ത​​​ൽ ജ​​​നു​​​വ​​​രി 15 വ​​​രെ​​​യു​​​മാ​​​ണ് ഈ ​​​പ്ര​​​തി​​​വാ​​​ര ട്രെ​​​യി​​​ൻ ഓ​​​ടി​​​ക്കു​​​ക.

ചെ​​​ന്നൈ- കൊ​​​ല്ലം വ​​​ണ്ടി ചൊ​​​വ്വ രാ​​​ത്രി 11.20 ന് ​​​ചെ​​​ന്നൈ​​​യി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് ബു​​​ധ​​​ൻ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30 ന് ​​​കൊ​​​ല്ല​​​ത്ത് എ​​​ത്തും. 06112 കൊ​​​ല്ലം - ചെ​​​ന്നൈ സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ കൊ​​​ല്ല​​​ത്ത് നി​​​ന്ന് ബു​​​ധ​​​ൻ വൈ​​​കു​​​ന്നേ​​​രം 4.30 ന് ​​​യാ​​​ത്ര തി​​​രി​​​ച്ച് വ്യാ​​​ഴം രാ​​​വി​​​ലെ 11.35 ന് ​​​ചെ​​​ന്നൈ​​​യി​​​ൽ എ​​​ത്തും.