നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ശ​​​ബ​​​രി​​​മ​​​ല ഇ​​​ട​​​ത്താ​​​വ​​​ളം മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. 5,000 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലി​​​ന്‍റെ ആ​​​ഗ​​​മ​​​ന ഭാ​​​ഗ​​​ത്ത് പോ​​​ലീ​​​സ് എ​​​യ്ഡ് പോ​​​സ്റ്റി​​​നു സ​​​മീ​​​പ​​​മാ​​​ണ് ഇ​​​ട​​​ത്താ​​​വ​​​ളം ഒ​​​രു​​​ക്കി​​​ട്ടു​​​ള്ള​​​ത്.

ഇ​​​തി​​​നു​​​ള്ളി​​​ൽ വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങു​​​ന്ന ഡി​​​സ്പ്ലേ സം​​​വി​​​ധാ​​​നം സ​​​ജ്ജ​​​മാ​​​ക്കി​​​ട്ടു​​​ണ്ട്. ഫു​​​ഡ് കൗ​​​ണ്ട​​​ർ, പ്രീ​​​പെ​​​യ്ഡ് ടാ​​​ക്സി കൗ​​​ണ്ട​​​ർ, ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ ഹെ​​​ൽ​​​പ്പ് ഡെ​​​സ്ക് എ​​​ന്നി​​​വ​​​യെ​​​ല്ലാം ഇ​​​വി​​​ടെ​​​യു​​​ണ്ട് .

സി​​​യാ​​​ലി​​​ലെ 0484 എ​​​യ്റോ​​​ലോ​​​ഞ്ചി​​​ൽ കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ താ​​​മ​​​സ​​സൗ​​​ക​​​ര്യ​​​വും ല​​​ഭി​​​ക്കും. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി 6,000 തീ​​​ർ​​​ഥാ​​​ട​​​ക​​​ർ പോ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു. ഇ​​ത്ത​​വ​​ണ തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ എ​​​ണ്ണം ഏ​​​റെ വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.


ച​​​ട​​​ങ്ങി​​​ൽ സി​​​യാ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സ്, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, റോ​​​ജി എം. ​​​ജോ​​​ൺ, എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ ജി. ​​​മ​​​നു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 0484 എ​​​യ്റോ ലോ​​​ഞ്ചി​​​ന്‍റെ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ 0484-3053484 എ​​​ന്ന ന​​​മ്പ​​​റി​​​ലും 0484rese [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ൽ വ​​​ഴി​​​യും ബു​​​ക്ക് ചെ​​​യ്യാം.