വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെന്ന് വി.കെ. ശ്രീകണ്ഠനും
Friday, November 15, 2024 2:13 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പിനു ദിവസങ്ങൾമാത്രം ശേഷിക്കെ വോട്ടര്‍പട്ടികയിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസും രംഗത്ത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്നും പിന്നിൽ ബിജെപിയും സിപിഎമ്മുമാണെന്നും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റിനും സംസ്ഥാന വൈസ് പ്രസിഡന്റിനും രണ്ടിടത്തു വോട്ടുണ്ടെന്നായിരുന്നു ശ്രീകണ്ഠന്റെ ആരോപണം. എൽഡിഎഫ് സ്ഥാനാർഥി സരിനെതിരേയും ശ്രീകണ്ഠൻ ആരോപണം ഉന്നയിച്ചു.