സിസിഐ ദേശീയ സമ്മേളനത്തിന് ഇന്നു തുടക്കം
Friday, November 15, 2024 2:14 AM IST
പാലാ: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ സമ്മേളനം ഇന്നു മുതല്‍ 17 വരെ പാലാ അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് ലത്തീന്‍ റീത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെയാണ് സംഗമം ആരംഭിക്കുന്നത്.
മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മികനാകും. ബാംഗളൂർ ആര്‍ച്ച്ബിഷപ് പീറ്റര്‍ മച്ചാഡോ, സിബിസിഐ വൈസ് പ്രസിഡന്റ് ജോസഫ് മാര്‍ തോമസ്, കെസിബിസി വൈസ് പ്രസിഡന്റ് മാര്‍ പോളി കണ്ണൂക്കാടന്‍, വിജയപുരം സഹായമെത്രാന്‍ ഡോ. ജസ്റ്റിന് മഠത്തിൽപറന്പിൽ എന്നിവര്‍ സഹകാര്‍മികരാകും.
6.30നുള്ള ഉദ്ഘാടനസമ്മേളനത്തിൽ സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്, ആർച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ജോസഫ് മാര്‍ തോമസ്, മാര്‍ പോളി കണ്ണൂക്കാടന്‍, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസ് കെ. മാണി എംപി, മാണി സി. കാപ്പന് എംഎല്‍എ, സിസിഐ സെക്രട്ടറി ഫാ.രാജു വൈസ് പ്രസിഡന്റുമാരായ ആന്റൂസ് ആന്റണി, ക്ലാര ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിക്കും.
സമ്മേളനത്തില്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ജസ്റ്റീസ് സുനില്‍ തോമസ്, പി.ജെ. തോമസ് ഐഎഎസ്, ഡോ. ചാക്കോ കാളംപറമ്പില്‍, ഡോ. സി.ടി. മാത്യു, ആന്റൂസ് ആന്റണി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ബിഷപ് ഡോ. അലക്സ് വടക്കുംതല പ്രബന്ധാവതരണം നടത്തും.
17ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യാതിഥിയായിരിക്കും. പാലാ ബിഷപ് ഹൗസില്‍ ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജേക്കബ് പാലയ്ക്കാപ്പള്ളി, മോണ്‍. ജോളി വടക്കന്‍, ഫാ. എ.ഇ. രാജു അലക്സ്, പി. കെ ചെറിയാന്, ക്ലാര ഫെര്‍ണാണ്ടസ്, സാബു ഡി മാത്യു, ഫാ. ജീമോന്‍ പനച്ചിക്കല്‍ കരോട്ട് എന്നിവര്‍ പങ്കെടുത്തു.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിട സന്ദര്‍ശനം നാളെ
പാലാ: സിസിഐ സമ്മേളനത്തില്‍ പങ്കെടുക്കാൻ ഇന്ത്യയിലെ വിവിധ രൂപതകളില്‍ നിന്നെത്തുന്ന പ്രതിനിധികള്‍ നാളെ ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ഥിക്കും. തീര്‍ഥാടന ദേവാലയത്തില്‍ രാവിലെ 6.45ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.