അപൂർവയിനം തുന്പി "അഗസ്ത്യമലൈ ബാംബൂടെയിൽ’
Friday, November 15, 2024 2:14 AM IST
കൊച്ചി: പശ്ചിമഘട്ട മലനിരകളില്‍ "അഗസ്ത്യമലൈ ബാംബൂടെയിൽ' എന്ന പുതിയ ഇനം തുമ്പിയെ കണ്ടെത്തി.
പൂനയിലെ എംഐടി വേള്‍ഡ് പീസ് യൂണിവേഴ്സിറ്റി, തൃശൂര്‍ ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളിലെ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘമാണ് തിരുവനന്തപുരം പേപ്പാറ വന്യജീവി സങ്കേതത്തിന് അടുത്തുള്ള മഞ്ചാടിന്നിവിളയില്നിന്ന് അപൂര്‍വയിനം തുമ്പിയെ കണ്ടെത്തിയത്.
മുളം തണ്ടിനോടു സാമ്യമുള്ള നീണ്ട സിലിണ്ടര്‍ ആകൃതിയിലുള്ള ഉദരം ഉള്ളതിനാലാണ് തുമ്പിക്ക് ഈ പേരിട്ടതെന്ന് സംഘം അറിയിച്ചു.
കുടക്-വയനാട് വനമേഖലയില്‍ കാണപ്പെടുന്ന മലബാര്‍ ബാംബൂടെയിലുമായി (മെലനോണിയുറ ബിലിനേറ്റ) പുതുതായി കണ്ടെത്തിയ ഇനത്തിനു സാമ്യമുണ്ടെന്നും ഗവേഷകസംഘം പറഞ്ഞു.
മുഖ്യ ഗവേഷകന് വിവേക് ചന്ദ്രനൊപ്പം പൂന എംഐടി വേള്‍ഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഡോ. പങ്കജ് കോപാര്‍ഡെ, അജുഷ് പൈറ, സൊസൈറ്റി ഫോര്‍ ഒഡോണേറ്റ് സ്റ്റഡീസിലെ റെജി ചന്ദ്രന്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിവേക് ചന്ദ്രന്, ഡോ. കെ. സുബിന് എന്നിവരാണ് ഗവേഷക സംഘത്തിലുണ്ടായിരുന്നത്.