ക​ന​ത്ത​ മ​ഴ​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​ തകർന്നു
Sunday, July 7, 2024 7:03 AM IST
ചി​റ്റൂ​ർ: പ​ട്ട​ഞ്ചേ​രിയി​ൽ ക​ന​ത്തമ​ഴ​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും ഭി​ത്തി​യും നി​ല​ംപതി​ച്ചു. കാ​വി​ൽക്ക​ളം സു​രേ​ഷി​ന്‍റെ വീ​ടാ​ണ് ന​ശി​ച്ച​ത്. മേ​ൽ​ക്കൂ​ര വീ​ണ് മ​ഴ​വെ​ള്ളം ഒ​ഴു​ക​യ​തി​നാ​ൽ അ​ടു​ക്ക​ള മ​റ്റും സ​മീ​പ മു​റി​ക​ളു​ടെ ഭി​ത്തി​യും നി​ല​മ്പ​തി​ച്ചി​ട്ടുണ്ട്.

വീട്ടിലെ ഗൃഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. സു​രേ​ഷും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ് ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ത​ത്ത​മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സ് അ​ധി​കൃ​ത​രെ​ത്തി വീട് സന്ദർശിച്ച് സു​രേ​ഷി​ന്‍റെ കു​ടും​ബ​ത്തെ മാ​റി താ​മ​സി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​.