കോയന്പത്തൂർ: സുലൂർ എയ്റോ സെന്റ് തോമസ് ദേവാലയത്തിൽ പ്രധാന തിരുനാൾ ഇന്ന് ആഘോഷിക്കും. ജൂൺ 29നു ഇടവക വികാരി ഫാ. അജിൻ ചക്കാലക്കൽ കൊടിയേറ്റം നിർവഹിച്ചതോടുകൂടി തിരുനാൾ ആരംഭിച്ചു.
ഇന്നലെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു. ഇന്ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം ബാൻഡ് വാദ്യമേളത്തോടുകൂടെ വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള തേരിനൊപ്പം പ്രദക്ഷിണവും തുടർന്ന് വിശുദ്ധ കുർബാനയുടെ വാഴ്വും കരിമരുന്നു കലാപ്രകടനവും ഉണ്ടാകും. വികാരി ഫാ.അജിൻ ചക്കാലക്കൽ, കൈക്കാരന്മാരായ ഡേവിഡ് മുട്ടത്ത്, സേവിയർ ചക്കിയത്ത്, ജനറൽ കൺവീനർ എ.കെ. ജോൺസൻ എന്നിവർ തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകും.