സി.ടി. ദേവസി സ്മാരക പുരസ്കാരം സമ്മാനിച്ചു
1493580
Wednesday, January 8, 2025 7:39 AM IST
പുന്നംപറമ്പ്: കോൺഗ്രസ് നേതാവായിരുന്ന സി.ടി. ദേവസിയുടെ പേരിൽ സി.ടി. ദേവസി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം കെ.ടി. ജോയി ഏറ്റുവാങ്ങി.
ട്രസ്റ്റ് ചെയർമാൻ പി.ജെ. രാജു അധ്യക്ഷത വഹിച്ചു. കെപി സിസി മുൻ ജനറൽ സെക്രട്ടറിയും ഐടിയു ബാങ്ക് പ്രസിഡന്റുമായ എം.പി. ജാക്സൺ ഉദ് ഘാടനം ചെയ്തു. ഡിസിസി ജനറൽ സെകട്ടറി കെ. അജിത്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
ചികത്സാധനസഹായ വിതരണം കെപിസിടിഎ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ നിർവഹിച്ചു. എ.ആർ. കൃഷ്ണൻകുട്ടി, ജോസഫ് പൂമല, കുട്ടൻ മച്ചാട്, ടി. എ. ശങ്കരൻ, കെ. ചന്ദ്രശേഖരൻ, ടോംജൻ ദേവസി, ഇ.ജി. ജോജു, കെ.ആർ. സന്ദീപ്, അനീഷ് കണ്ടംമാട്ടിൽ തുടങ്ങിയവർ പ്ര സംഗിച്ചു.