കൊടുങ്ങല്ലൂർ നഗരസഭയിൽ സോളാർ പദ്ധതി
1493566
Wednesday, January 8, 2025 7:39 AM IST
കൊടുങ്ങല്ലൂർ: നഗരസഭയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ സോളാർ പദ്ധതി നടപ്പിലാക്കുന്നു. ഒന്നേകാൽകോടി രൂപയുടെ പദ്ധതിയാണ് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സർക്കാർ സ്ഥാപനമായ അനർട്ടാണ് പദ്ധതി നിർവഹണം നടത്തുന്നത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 49,88,500, പി. ഭാസ്കരൻ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂള്‍ 14,68,500, കെകെടിഎം ഗവ. ഹയർസെക്കൻഡറി സ്കൂള്‍ 28,87,500, ശൃംഗപുരം വെറ്ററിനറി പോളിക്ലിനിക്ക് 20,82,132, ടികെഎസ്പുരത്തുള്ള നഗരസഭ മാലിന്യസംസ്കരണ പ്ലാന്റിൽ 10 ലക്ഷം രൂപയുമാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
പദ്ധതിയുടെ നിർമാണ ഉദ്ഘാടനം ഈമാസം അവസാനം നിർവഹിക്കും. ഇതിനായി സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണയോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത അധ്യക്ഷതവഹിച്ചു.വിവിധകക്ഷി നേതാക്കളായ കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്. കൈസാബ്, എൽ.സി. പോൾ, ഒ.എൻ. ജയദേവൻ, രാഷ്ട്രീയ നേതാക്കളായ റഹീം പള്ളത്ത്, ഷെഫീക്ക് മണപ്പുറത്ത്, നഗരസഭാ സെക്രട്ടറി എൻ.കെ. വൃജ എന്നിവർ പ്രസംഗിച്ചു.