താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് കേന്ദ്രങ്ങൾ ഉണ്ടാകും: മന്ത്രി വീണാ ജോർജ്
1493588
Wednesday, January 8, 2025 7:39 AM IST
ചാവക്കാട്: സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും മാര്‍ച്ച് മാസത്തോടെ ഡയാലിസിസ് കേന്ദ്രങ്ങളുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. താലൂക്ക് ആശുപത്രിയില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.8 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അത്യാഹിത വിഭാഗം കോംപ്ലക്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
താലൂക്ക് ആശുപത്രിതലം മുതല്‍ സ്പെഷാലിറ്റി ചികിത്സ ലഭ്യമാക്കും. ലോകാരോഗ്യസംഘടന നിര്‍ദേശിച്ച സമയപരിധിക്കുമുമ്പേ ശിശുമരണനിരക്ക് 4.5 ശതമാനത്തിലേക്ക് താഴ്ത്താന്‍ കേരളത്തിനു കഴിഞ്ഞു- മന്ത്രി പറഞ്ഞു.
താലൂക്ക് ആശുപത്രിയുടെ വികസനത്തിനു സ്ഥലപരിമിതി നേരിടുന്നതിനാല്‍ ആശുപത്രിക്കായി കൂടുതല്‍ സ്ഥലമേറ്റെടുക്കേണ്ടതുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷനായ എന്‍.കെ. അക് ബര് എംഎല്‍എ സൂചിപ്പിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ് മുഖ്യാതിഥിയായി.
ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, വൈസ് ചെയര്മാന് കെ.കെ. മുബാറക്ക്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം
മാനേജര്‍ ഡോ. പി. സജീവ്കുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ. ഷാജ്കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ വിജിത സന്തോഷ്, ജാസ്മിന് ഷഹീര്‍, ടി.വി. സുരേന്ദ്രന്, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.