മുരിയാട് എയുപി സ്കൂളില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ സമര്‍പ്പിച്ചു
1493568
Wednesday, January 8, 2025 7:39 AM IST
ഇരിങ്ങാലക്കുട: എഴുപതുലക്ഷത്തോളം രൂപ ചെലവഴിച്ച് മുരിയാട് എയുപി സ്കൂളില്‍ നിര്‍മിച്ച കെട്ടിടവും പാചകപ്പുരയും മന്ത്രി ആര്. ബിന്ദു സമര്‍പ്പിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷതവഹിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് മുഖ്യാതിഥിയായിരുന്നു. സര്‍വീസില്‍നിന്നു വിരമിക്കുന്ന അധ്യാപിക കെ.കെ. മഞ്ജുകുമാരിക്ക് ചടങ്ങില്‍ യാത്രയയപ്പ്നല്കി. പ്രധാനാധ്യാപിക എം.പി. സുബി സ്വാഗതവും സ്റ്റാഫ് പ്രതിനിധി കെ.ആര്. രാമചന്ദ്രന് നന്ദിയും പറഞ്ഞു.