കിണറ്റിൽ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു
1493319
Tuesday, January 7, 2025 11:46 PM IST
വരന്തരപ്പിള്ളി: കിണറ്റിൽ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. വരന്തരപ്പിള്ളി പൗണ്ട് മൊയലൻപടി സ്വദേശി അമ്പലത്തറ വീട്ടിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ ഷൈലജ(58) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇവരുടെ വീടിന്റെ സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഷൈലജ വീണത്. ഷൈലജയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണത്തിനെത്തിയ വരന്തരപ്പിള്ളി പോലീസാണ് ഇവരെ കിണറ്റിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സിപിഒ വിബീഷ് വിശ്വനാഥൻ നാട്ടുകാരുടെ സഹായത്തോടെ കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.
പരിക്കേറ്റ ഷൈലജയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് മരിച്ചു. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: സുജിത്ത്, കിരൺ.