അമലയിൽ പാരാമെഡിക്കൽ കോഴ്സുകളുടെ വിദ്യാരംഭം
1493582
Wednesday, January 8, 2025 7:39 AM IST
തൃശൂർ: അമല മെഡിക്കൽ കോളജിൽ ഗവ. അംഗീകൃത പാരാമെ ഡിക്കൽ കോഴ്സുകളായ ഡിഎംഎൽടി, ഡിആർആർടി, ഡിപ്ലോമ കോഴ്സുകളുടെ വിദ്യാരംഭം അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, അലൈഡ് ഹെൽത്ത് സയൻസസ് പ്രിൻസിപ്പൽ ഡോ. എം.സി. സാവിത്രി, ട്യൂട്ടർമാരായ ആനന്ദ് അനിൽ, രേഷ്മ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.